ഗാന്ധിനഗര്‍: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സ്ഥാനാര്‍ഥിത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നല്കി. നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാരോപിച്ചാണ് കോണ്‍ഗ്രസ് പരാതി നല്‍കിയത്. തെറ്റായ സത്യവാങ്മൂലം സമര്‍പ്പിച്ച അമിത് ഷാക്കെതിരേ നടപടി വേണമെന്നും കോണ്‍ഗ്രസ് ആവ്യപ്പെട്ടു.
രണ്ടു സുപ്രധാന വിവരങ്ങള്‍ അമിത് ഷാ സത്യവാങ്മൂലത്തില്‍ മറച്ചുവച്ചതായാണു കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഗാന്ധിനഗറിലെ പുരയിടത്തിന്റെ വിവരവും മകനുവേണ്ടി ജാമ്യംനിന്ന വായ്പയുടെ വിവരവും സത്യവാങ്മൂലത്തില്‍ കാണിച്ചില്ല, അമിത്ഷായുടെ പേരിലുള്ള സ്വത്തുക്കളുടെ മൂല്യം കുറച്ചുകാണിച്ചു എന്നിങ്ങനെയാണു കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍. ഇതിനുപുറമേ അമിത്ഷായുടെ പേരിലുള്ള സ്വത്തുക്കളുടെ മൂല്യം കുറച്ചുകാണിച്ചെന്നും പരാതിയില്‍ പറയുന്നു. സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ച് 66.5 ലക്ഷം രൂപയോളം മൂല്യംവരുന്ന വസ്തുവകള്‍ക്ക് വെറും 25 ലക്ഷം മാത്രം മൂല്യമുള്ളുവെന്നാണ് അമിത് ഷാ സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു.
രാജ്യസഭാ എംപിയായിരുന്ന കാലയളവില്‍ അമിത് ഷായുടെ സ്വത്തില്‍ വന്‍ വര്‍ധനവ് സംഭവിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നിലവില്‍ 38.81 കോടിയുടെ ആസ്തിയുണ്ടെന്നാണ് അമിത് ഷാ സത്യവാങ്മൂലത്തില്‍ പറയുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon