അഗര്‍ത്തല: വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തുന്ന ത്രിപുര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിപ്ലബ് കുമാര്‍ ദേബിനെ അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ്. വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന രീതിയിലും കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നതും ബിപ്ലബ് ആവര്‍ത്തിക്കുകയാണെന്ന് കോണ്‍ഗ്രസ് സംസ്ഥാന വെെസ് പ്രസിഡന്‍റ് പിജുഷ് കാന്തി ബിശ്വാസ് പറഞ്ഞു.
കോണ്‍ഗ്രസിനെ രാജ്യവിരുദ്ധ പാര്‍ട്ടി എന്ന് വിളിച്ചതിനെ പിജുഷ് ബിപ്ലബിനെ വിമര്‍ശിച്ചു. ദേശീയതയും രാജ്യവിരുദ്ധതയും എന്താണെന്നുള്ളതില്‍ ഒരു വിവരവും ഇല്ലാതെയാണ് ബിപ്ലബ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത്.
മതം, ജാതി, വര്‍ണം, ജനനസ്ഥലം, ഭാഷ തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞ് ജനങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താനാണ് ബിപ്ലബ് ശ്രമിക്കുന്നത്. ഈ വിഷയം ചൂണ്ടിക്കാട്ട തെരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടുണ്ടെന്നും മുതിര്‍ന്ന അഭിഭാഷകന്‍ കൂടിയായ പിജുഷ് വ്യക്തമാക്കി.
This post have 0 komentar
EmoticonEmoticon