ഐസ്വാള്‍: സൊറാംതാങ്കയുടെ നേതൃത്വത്തിലുള്ള മിസോ നാഷണല്‍ ഫ്രണ്ട് സര്‍ക്കാര്‍ ഇന്ന് മിസോറാമില്‍ അധികാരമേല്‍ക്കും. ഉച്ചക്ക് 12 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ്.
40 അംഗ നിയമസഭയില്‍ 26 സീറ്റ് നേടിയാണ് എംഎന്‍എഫ് അധികാരത്തില്‍ കയറുന്നത്. ഒരു സീറ്റ് നേടിയ ബിജെപി എം എന്‍ എഫുമായി സംഖ്യമുണ്ടാകാന്‍ നീക്കം നടത്തിയിരുന്നു.
എന്നാല്‍ ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയായ മിസോറാമില്‍ ബിജെപിയുടെ ചിന്താഗതികള്‍ ജനങ്ങള്‍ ഉള്‍കൊള്ളില്ലെന്നും സ്വതന്ത്രമായി ഭരിക്കാന്‍ എം എന്‍ എഫിന് കഴിയുമെന്നും സോറാം താങ്ക വ്യക്തമാക്കിയിരുന്നു.
84 കാരനായ സോറാംതാങ്ക മൂന്നാംതവണയാണ് മുഖ്യമന്ത്രിയാകുന്നത്. 2008 മുതല്‍ അധികാരത്തിലിരുന്ന ലാല്‍ തന്‍ഹെവാലയുടെ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കിയാണ് സോറതാങ്ക അധികാരം പിടിച്ചെടുത്തത്.
This post have 0 komentar
EmoticonEmoticon