തിരുവനന്തപുരം: കണ്ണൂരിൽ നടന്നത് കള്ളവോട്ടല്ല ഓപ്പൺ വോട്ടാണെന്ന വാദം ആവർത്തിച്ച വ്യവസായ മന്ത്രി ഇ പി ജയരാജൻ. കള്ളവോട്ട് നടന്നുവെന്ന നിഗമനത്തിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ എങ്ങനെയെത്തി എന്നറിയില്ല. ആരോപണങ്ങള്‍ വാർത്ത മാധ്യമങ്ങൾ കെട്ടിച്ചമച്ചതാണെന്ന്‍ ജയരാജന്‍ ആരോപിച്ചു.
കള്ളവോട്ട് ചെയ്തത് എൽഡിഎഫ് അല്ല യുഡിഎഫ് ആണ്. വിഷയത്തിൽ സർക്കാർ പ്രതിക്കൂട്ടിലാകില്ലെന്നും ജയരാജൻ അവകാശപ്പെട്ടു.
കാസര്‍കോട് മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്ന ആരോപണം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇ പി ജയരാജന്‍റെ പ്രതികരണം. പിലാത്തറ പത്തൊൻപതാം നമ്പര്‍ ബൂത്തിൽ കള്ളവോട്ട് നടന്നതിന് തെളിവുണ്ടെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറയുന്നത്. പത്മിനി, സെലീന, സുമയ്യ എന്നിവര്‍ കള്ളവോട്ട് ചെയ്തെന്ന് ടിക്കാറാം മീണ വാര്‍ത്ത സമ്മേളനത്തിൽ സ്ഥിരീകരിച്ചു.
This post have 0 komentar
EmoticonEmoticon