ads

banner

Monday, 29 April 2019

author photo


കാസർകോട്: കാസർകോട് ലോക്സഭാ മണ്ഡലത്തിലെ ആരോപണത്തിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായി ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു. തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ 48-ാം നമ്പര്‍ ബൂത്തില്‍ ഒരു വ്യക്തി രണ്ട് തവണ വോട്ട് ചെയ്‌തെന്നാണ് ആരോപണം. 

ഇതേ തുടര്‍ന്ന്‍ 48-ാം നമ്പര്‍ ബൂത്തിൽ വെബ് കാസ്റ്റിങ്ങ് നടത്തിയ അക്ഷയ സംരംഭകന്‍ ജിതേഷ്, പ്രിസൈഡിങ്ങ് ഓഫീസര്‍ ബി കെ ജയന്തി, ഒന്നാം പോളിങ്ങ് ഓഫീസര്‍ എം ഉണ്ണികൃഷ്ണന്‍, രണ്ടാം പോളിങ്ങ് ഓഫീസര്‍ സി ബി രത്‌നാവതി, മൂന്നാം പോളിങ് ഓഫീസര്‍ പി വിറ്റല്‍ദാസ്, ചീമേനി വില്ലേജ് ഓഫീസറും സെക്ടറല്‍ ഓഫീസറുമായ എ വി സന്തോഷ്, ബിഎല്‍ഒ ടി വി ഭാസകരന്‍ എന്നിവരുടെ മൊഴിയെടുത്തു. 

രണ്ട് തവണ ബൂത്തില്‍ പ്രവേശിച്ചതായി വീഡിയോയിൽ കാണുന്ന ചീമേനി കരക്കാട് സ്വദേശി കെ ശ്യാംകുമാർ സിആര്‍പിസി 33 വകുപ്പനുസരിച്ച് നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ജില്ലാ വരണാധികാരി ഡോ ഡി സജിത് ബാബു മുമ്പാകെ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണം. ഹാജരാകാത്ത പക്ഷം അറസ്റ്റ്   ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് കലക്ടർ അറിയിച്ചു. 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement