ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്ക് വോട്ട് നല്‍കുന്നതിന് മുന്‍പ് വയനാട്ടിലെ ജനങ്ങള്‍ അമേതി സന്ദര്‍ശിക്കണമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വോട്ട് വിനിയോഗിക്കുന്നതിന് മുമ്ബ് വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ എം.പിയെന്ന നിലയിലുളള അമേതിയിലെ പ്രവര്‍ത്തനം ഒന്ന് വന്ന് കാണൂവെന്ന് സ്മൃതി ഇറാനി വയനാട്ടിലെ ജനങ്ങളോട് ആവശ്യപ്പെട്ടു.
രാഹുല്‍ 15 വര്‍ഷം അമേതിയിലെ ജനങ്ങളെ വഞ്ചിച്ചു. അവിടെ തോല്‍വി ഉറപ്പായതിന്റെ പശ്ചാത്തലത്തിലാണ് രാഹുല്‍ കേരളത്തിലേക്ക് വരുന്നത്. ജനം ഇനി ഒരിക്കലും വോട്ട് നല്‍കില്ല എന്നുള്ള ബോദ്ധ്യമാണ് വയനാട്ടില്‍ കൂടി നില്‍ക്കാന്‍ ഇപ്പോള്‍ പ്രേരിപ്പിച്ചിരിക്കുന്നതെന്നും സ്മൃതി പറഞ്ഞു.
അമേതിയിലെ ജനങ്ങളെ വഞ്ചിച്ചുകൊണ്ടാണ് രാഹുല്‍ ഒളിച്ചോടിയത്. ഇനി അമേതിയിലെ ജനങ്ങളുടെ മനസില്‍ രാഹുലിന് സ്ഥാനമില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon