ന്യൂഡല്‍ഹി: ബിഎസ്എന്‍എലില്‍ സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കാന്‍ അമ്ബത്തിനാലായിരം ജീവനക്കാരെ പിരിച്ച് വിടും. ബി.എസ്.എന്‍.എല്‍ ഡയറക്ടര്‍ ബോര്‍ഡ് പിരിച്ച് വിടാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കി.
ടെലികോം മേഖലയിലെ ഏക പൊതുമേഖല സ്ഥാപനത്തിന്റെ നഷ്ടം നികത്താല്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പിരിച്ച് വിടല്‍ നടപടി.
ഇതോടെ 54,000യിരം ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകും.
ഇത് കൂടാതെ എം.ടി.എന്‍.എലിലും സമാനമായ നടപടി ഉണ്ടാകും. അമ്ബത് വയസ് കഴിഞ്ഞ ബി.എസ്.എന്‍.എല്‍-എം.ടി.എന്‍.എല്‍ ജീവനക്കാര്‍ക്ക് സ്വയം വിരമിക്കല്‍ നടത്താനുള്ള ശുപാര്‍ശയും ടെലിക്കോം മന്ത്രാലയം മുന്നോട്ട് വയ്ക്കുന്നു. ഇതിനായി ടെലികോം മന്ത്രാലയം തിരഞ്ഞെടുപ്പ് കമ്മീഷനെ ഉടന്‍ സമീപിക്കും.
ഇന്ത്യയിലാകമാനം 22,000യിരം ജീവനക്കാരുള്ള എം.ടിഎന്‍ എല്ലില്‍ 16,000യിരം പേരും 1.76 ലക്ഷത്തോളം ജീവനക്കാരുള്ള ബി.എസ്‌എന്‍ എലില്‍ 50 ശതമാനത്തോളം ജീവനക്കാരും അടുത്ത അഞ്ചോ ആറോ വര്‍ഷത്തിനുള്ളില്‍ വിരമിക്കുന്നവരാണ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon