ഉത്തർപ്രദേശ് : ഉന്നാവ് പെണ്‍കുട്ടിയുടെ അപകടവുമായി ബന്ധപ്പെട്ട ദുരൂഹതയേറ്റി സിസിടിവി ദൃശ്യങ്ങൾ. ലോറിയുടെ നമ്പര്‍ മറച്ചത് അപകടത്തിന് തൊട്ടുമുന്‍പാണെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. ടോള്‍ പ്ലാസയില്‍ നിന്നുളള സിസിടിവി ദൃശ്യം സി.ബി.ഐ കണ്ടെടുത്തു. ട്രക്ക് ഡ്രൈവറെയും ക്ലീനറയെും സി.ബി.ഐ ചോദ്യം ചെയ്തു വരികയണ്.
വാഹനാപകടത്തില്‍ പരുക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന ഉന്നാവ് പീഡനക്കേസ് ഇരയുടെ നില ഗുരുതരമായി തുടരുന്നു. ന്യൂമോണിയ ബാധിച്ച പെണ്‍കുട്ടി വെന്റിലേറ്ററില്‍ തുടരുകയാണ്. ആരോഗ്യനിലയെക്കുറിച്ചു ഇന്നുരാവിലെ മെഡിക്കല്‍ ബുളളറ്റിന്‍ പുറത്തുവിടും. കേസില്‍ സി.ബി.ഐ അന്വേഷണം ത്വരിഗതഗതിയില്‍ തുടരുകയാണ്. ഒന്നാം പ്രതി കുല്‍ദീപ് സിങ് സെന്‍ഗറിനെ ഇന്നലെ സി.ബി.ഐ ജയിലിലെത്തി ചോദ്യം ചെയ്തിരുന്നു.
This post have 0 komentar
EmoticonEmoticon