ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ല് വിഷയത്തിൽ ബി.ജെ.പിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. സംസ്ഥാനങ്ങളുടെയും ജനങ്ങളുടെയും താൽപര്യങ്ങൾ ബി.ജെപി ചവിട്ടി മെതിക്കുകയാണ്. ഒരു പാർട്ടിക്ക് മൃഗീയ ഭൂരിപക്ഷം നൽകിയതിന് നൽകേണ്ടിവന്ന വിലയാണ് പൗരത്വ ഭേദഗതി പോലുള്ള ജനവിരുദ്ധ നിയമങ്ങളെന്നും ചിദംബരം ആരോപിച്ചു.
''സംസ്ഥാനങ്ങളുടെയും ജനങ്ങളുടെയും ആഗ്രഹങ്ങൾ ചവിട്ടി മെതിക്കാൻ ഒരു രാഷ്ട്രീയ പാർട്ടിക്ക് മൃഗീയ ഭൂരിപക്ഷം നൽകിയതിന്റെ വിലയാണ് ഇത്''- ചിദംബരം പറഞ്ഞു. ചൂടേറിയ ചർച്ചകൾക്കും സംവാദങ്ങൾക്കും ശേഷമാണ് കഴിഞ്ഞ ദിവസം ലോക്സഭയിൽ പൗരത്വ ഭേദഗതി ബില്ല് പാസായത്. നിയമം വിവേചനപരമാണെന്നും ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 14 ന്റെ ലംഘനമാണെന്നും പ്രതിപക്ഷം നിരന്തരം ആരോപിച്ചപ്പോഴും 311 പേരുടെ പിന്തുണയിലാണ് ബിൽ പാസായത്.
ബില്ലിനെതിരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം പുകയുകയാണ്. അസമിൽ 12 മണിക്കൂർ ബന്ദും നിരവധി അക്രമ സംഭവങ്ങളും നടക്കുകയാണ്. ബിൽ രാജ്യസഭയിലും പാസായാൽ ബില്ലിനെതിരെ സുപ്രീം കോടതിയിലേക്ക് നീങ്ങാനാണ് കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon