തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുന്‍ വിജിലന്‍സ് മേധാവി ജേക്കബ് തോമസ് ചാലക്കുടിയില്‍ നിന്ന് മത്സരിക്കും. കിഴക്കമ്പലത്തെ ട്വന്റി-ട്വന്റിയുടെ സ്ഥാനാര്‍ഥിയായായിരിക്കും മത്സരിക്കുക. എറണാകുളം ജില്ലയിലെ കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്നത് ട്വന്റി-ട്വന്റി കൂട്ടായ്മയാണ്. ചാലക്കുടിയില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ഇന്നസെന്റും യുഡിഎഫ് സ്ഥാനാര്‍ഥിയായി ബെന്നി ബഹനാനുമാണ് ജനവിധി തേടുന്നത്. ബി.ജെ.പി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
കേരളാ കാഡറിലെ ഏറ്റവും സീനിയറായ ഐപിഎസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസാണ്. എന്നാല്‍ 2017 ഡിസംബര്‍ മുതല്‍ ജേക്കബ് തോമസ് സസ്‌പെന്‍ഷനിലാണ്. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ അടുത്ത വൃത്തങ്ങളിലുള്ളയാളായിരുന്നു ജേക്കബ് തോമസ്.
യുഡിഎഫ് സര്‍ക്കാരിനെതിരായി ജേക്കബ് തോമസ് ഉന്നയിച്ച ആരോപണങ്ങളെല്ലാം തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്കും നേട്ടമായിരുന്നു. വിജിലന്‍സ് ഡയറക്റ്ററായി ജേക്കബ് തോമസിനെ നിയമിക്കാനുള്ള സുപ്രധാനനീക്കവും സര്‍ക്കാര്‍ നടത്തി. മന്ത്രി ഇ.പി. ജയരാജന്റെ ബന്ധുനിയമനക്കേസില്‍ ജേക്കബ് തോമസ് ഇടപെട്ടതോടെയാണ് ജേക്കബ് തോമസ് സര്‍ക്കാരിന് അനഭിമതനാകുന്നത്.
ആദ്യം വിജിലന്‍സ് ഡയറക്റ്റര്‍ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ മാറ്റി. പിന്നീട് മൂന്ന് സസ്‌പെന്‍ഷനുകള്‍. ആദ്യം ഓഖി ദുരന്തത്തില്‍ സര്‍ക്കാരിന് പാളിച്ച പറ്റിയെന്ന പ്രസംഗത്തിന്റെ പേരിലായിരുന്നു സസ്‌പെന്‍ഷന്‍. അനുവാദമില്ലാതെ 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്ന പുസ്തകമെഴുതിയതിന് രണ്ടാമതും സംസ്ഥാനത്തെ നിയമവാഴ്ച തകരാറിലാണെന്ന പ്രസ്താവനയെത്തുടര്‍ന്ന് മൂന്നാമതും സസ്‌പെന്‍ഷിനായി. പിന്നീട് സസ്‌പെന്‍ഷന്‍ കാലവധി സര്‍ക്കാര്‍ നീട്ടികൊണ്ടിരുന്നു. കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് ഭരിക്കുന്ന ട്വന്റി 20 മുന്നണിയുടെ ഭാഗമായി തന്റെ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനാണ് ജേക്കബ് തോമസിന്റെ പരിപാടി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon