മാവേലിക്കര: മാവേലിക്കര സബ് ജയിലില്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായിരുന്ന എം.ജെ ജേക്കബിനെ മരിച്ച നിലയില്‍ കണ്ടെത്തി. രാവിലെ അഞ്ചുമണിയോടെയാണ് ഇദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മൃതദേഹം മാവേലിക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പോസ്റ്റ് മോര്‍ട്ടം നടത്തുക.
സാമ്പത്തിക തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ബുധനാഴ്ച വൈകിട്ടാണ് ജേക്കബിനെ മാവേലിക്കര ജയിലില്‍ പ്രവേശിപ്പിച്ചത്. തിരുവല്ല പോലീസ് സ്റ്റേഷനിലായിരുന്നു ഇദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ചികിത്സയ്ക്കായി വായ്പ നല്‍കുന്ന ധനകാര്യ സ്ഥാപനത്തില്‍നിന്ന് എഴുപതുലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് ജേക്കബിനെതിരെയുള്ള കേസ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon