പഞ്ചാബ്: ബോളിവുഡ് താരം സണ്ണി ഡിയോള്‍ പഞ്ചാബിലെ ലോക്സഭാ മണ്ഡലമായ ഗുര്‍ദാസ്പൂരില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്റെയും പിയുഷ് ഗോയലിന്റെയും സാന്നിധ്യത്തിലാണ് എപ്രില്‍ 23 ന് സണ്ണി ഡിയോള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്.
‘’എന്റെ അച്ഛന്‍ (ധര്‍മേന്ദ്ര ഡിയോള്‍ ) അടല്‍ ബിഹാരി വാജ്പേയിക്കൊപ്പം ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഞാന്‍ മോദിയോടൊപ്പം ജോലി ചെയ്യുന്നു. മോദി രാജ്യത്തിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്, അടുത്ത അഞ്ചു വര്‍ഷവും മോദി തന്നെ പ്രധാനമന്ത്രിയാവണം’’ സണ്ണി ഡിയോള്‍ പറഞ്ഞു.
2017ല്‍ വിനോദ് ഖന്ന മരിച്ചതിനു ശേഷം വന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സുനില്‍ കുമാര്‍ ആണ് ഗുര്‍ദാസ്പൂരില്‍ വിജയിച്ചത്. ഇത്തവണയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുനില്‍ കുമാര്‍ തന്നെയാണ്. പഞ്ചാബിലെ 13 ലോകസഭാ സീറ്റുകളില്‍ മൂന്ന് എണ്ണത്തിലാണ് ബി.ജെ.പി മത്സരിക്കുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon