ads

banner

Monday, 15 April 2019

author photo

തിരുവനന്തപുരം: തെരഞ്ഞെടുപ്പ‌് ചട്ടങ്ങൾ പാലിക്കേണ്ടതില്ലെന്ന പരസ്യപ്രഖ്യാപനമാണ‌് മോഡി നടത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അതിലൂടെ ഭരണഘടനയെ അട്ടിമറിക്കാനാണ‌് മോഡിയുടെയും കൂട്ടരുടെയും നീക്കമെന്നും കോടിയേരി ആരോപിച്ചു..

ശബരിമലയുടെ പേരിൽ കേരളത്തിൽ അശാന്തി പരത്താൻ ശ്രമിച്ച് പരാജയമടഞ്ഞ ബി ജെ പിയും ആർ എസ് എസ് സംഘപരിവാർ സംഘടനകളും വീണ്ടും കലാപത്തിനുള്ള ഒരുക്കത്തിലാണ്.

ആർ എസ് എസ് പ്രചാരകനായ പ്രധാനമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രസംഗത്തിൽനിന്ന‌് ഇത‌് വ്യക്തമാണ‌്. വർഗീയകലാപം സൃഷ്ടിക്കുന്നതിലൂടെ മത ധ്രുവീകരണം സാധ്യമാകുമോയെന്നാണ‌് ബി ജെ പി നോക്കുന്നത‌്. പല സംസ്ഥാനങ്ങളിലും ആർഎസ‌്എസ‌് ചുവടുറപ്പിച്ചത‌് കലാപങ്ങളിലൂടെയാണ‌്.

കേരളത്തിൽ ഒരു ദൈവത്തിന്റെ പേര‌് പറയാൻ കഴിയുന്നില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. അയ്യപ്പന്റെ പേര‌് പറയാൻ എൽഡിഎഫ‌് സർക്കാർ സമ്മതിക്കുന്നില്ലെന്നാണ‌് പ്രചരിപ്പിക്കുന്നത‌്. പേര‌് പറയുന്നതിന‌് ഇവിടെ ആരും തടസ്സം നിൽക്കുന്നില്ല.

മതത്തിന്റെയും ദൈവത്തിന്റയും പേര‌് പറഞ്ഞ‌് വോട്ട‌് പിടിക്കരുതെന്ന തെരഞ്ഞെടുപ്പ‌് ചട്ടം ഓർമിപ്പിച്ചത‌് തെരഞ്ഞെടുപ്പ‌് കമീഷനാണ‌്. എന്നാൽ, തന്റെ പ്രസംഗത്തിലൂടെ തെരഞ്ഞെടുപ്പ‌് കമീഷനെ ഭയപ്പെടുത്താനാണ‌് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement