രാഹുല്‍ ഗാന്ധിയും പ്രിയങ്കയും റോഡ് ഷോ നടത്തുന്നു.വയനാട് കളക്ടര്‍ക്ക് മുമ്പാകെ രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനു ശേഷമായിരുന്നു റോഡ് ഷോ. കനത്ത സുരക്ഷയിലാണ് റോഡ് ഷോ.സാദിഖലി ശിഹാബ്,തങ്ങള്‍,ഐ.സി.ബാലകൃഷ്ണന്‍,വി.വി പ്രകാശ് എന്നിവര്‍ രാഹുലിനൊപ്പമുണ്ട്.
#WATCH Congress President Rahul Gandhi holds a roadshow in Wayanad after filing nomination. Priyanka Gandhi Vadra and Ramesh Chennithala also present. #Kerala pic.twitter.com/lVxKhDxGrZ
— ANI (@ANI) April 4, 2019
രാഹുലിനെ കാണാനായി ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് കല്‍പ്പറ്റയിലേക്ക് ഒഴുകിയെത്തിയത്. സംസ്ഥാനത്തിന്റെ പലഭാഗത്ത് നിന്നും പ്രവര്‍ത്തകര്‍ പുലര്‍ച്ചെ മുതല്‍ കല്‍പ്പറ്റയില്‍ തമ്പടിച്ചിരുന്നു.രാവിലെ 10.30 ഓടെ കോഴിക്കോട് ഗസ്റ്റ് ഹൗസിന് പുറത്തും വഴിയോരത്ത് നിരവധി പേരാണ് രാഹുലിനെ കാണാനായി തമ്പടിച്ചത്. കനത്ത സുരക്ഷയില്‍ ഗസ്റ്റ് ഹൗസില്‍ നിന്ന് പുറപ്പെട്ട രാഹുല്‍ വഴിയോരത്ത് ജനക്കൂട്ടത്തെ കണ്ട് വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. പുറത്തിറങ്ങി ചിലര്‍ക്ക് അദ്ദേഹം കൈകൊടുത്തു. ഒട്ടേറെ പേര്‍ കൈകൊടുക്കാനായി തിരക്ക് കൂട്ടി. വളരെ പെട്ടെന്ന് തിരികെ വാഹനത്തില്‍ കയറി നേരെ വിക്രം മൈതാനിയിലേക്ക്.
അവിടെ നിന്ന് ഹെലിക്കോപ്റ്ററില്‍ കല്‍പറ്റ എസ്.കെ എം.ജെ സ്‌കൂള്‍ മൈതാനിയില്‍ ഇറങ്ങി. സ്‌കൂള്‍ മൈാതാനത്തിന് ചുറ്റം വന്‍ ജനാവലി. ഹെലിക്കോപ്റ്ററില്‍ നിന്നിറങ്ങി ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്ത് സുരക്ഷാ അകമ്പടിയോടെ നേരെ കളക്ട്രേറ്റിലേക്ക്. അവിടെ പ്രിയങ്കയ്ക്ക് ഒപ്പമെത്തി 11.40 ഓടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. അതിന് ശേഷം പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്‍ റോഡ് ഷോ. രാഹുലിനും പ്രിയങ്കയ്ക്കും പുറമെ എഐസിസി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ ചാണ്ടി, കെ.സി വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ വാഹനത്തിലുണ്ടായിരുന്നു.
Kerala: Congress President Rahul Gandhi holds a roadshow in Wayanad after filing nomination. Priyanka Gandhi Vadra and Ramesh Chennithala also present pic.twitter.com/kAW08X22u0
— ANI (@ANI) April 4, 2019
വഴിയുടെ ഇരുവശത്തുമായി പ്രയ നേതാവിനെ കാണാന്‍ അണികളും നാട്ടുകാരും തടിച്ചുകൂടിനിന്നിരുന്നത്. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ നീണ്ടനിരയുമുണ്ടായിരുന്നു. പ്രധാനമന്ത്രിമാരും കോണ്‍ഗ്രസ് പ്രസിഡന്റുമാരും പലതവണ കേരളത്തിലെത്തിയിട്ടുണ്ടെങ്കിലും അവര്‍ ഏതെങ്കിലും റാലിയെ അഭിസംബോധന ചെയ്ത് മടങ്ങുകയായിരുന്നു പതിവ്. ഇതാദ്യമായാണ് ഒരു കോണ്‍ഗ്രസ് അധ്യക്ഷന്‍ അതും പാര്‍ട്ടിയുടെ മുഖമായ ഒരാള്‍ കേരളത്തിലെ ഒരു മണ്ഡലത്തില്‍ മത്സരിക്കുന്നത്.
This post have 0 komentar
EmoticonEmoticon