ലക്‌നൗ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി സ്മൃതി ഇറാനി. വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം അമേഠിയെ അപമാനിച്ചിരിക്കുകയാണെന്ന് സ്മൃതി ഇറാനി പറയുന്നു. അമേഠിയിലെ ജനങ്ങള്‍ ഇത് പൊറുക്കില്ലെന്നും സ്മൃതി കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ ഗാന്ധിയ്ക്ക് കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി സ്ഥാനമാനങ്ങള്‍ ലഭിച്ചത് അമേഠിയുടെ പിന്തുണ കൊണ്ടാണ്. ഇതു മറന്നാണ് അദ്ദേഹം ഇപ്പോള്‍ മറ്റൊരിടത്ത് മത്സരിക്കാന്‍ പോയിരിക്കുന്നതെന്നും സ്മൃതി പരിഹസിച്ചു.
അതേസമയം നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുവാന്‍ രാഹുല്‍ ഗാന്ധി 11 മണിയോടെ വയനാട്ടിലെത്തി. ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് രാവിലെ മുതല്‍ രാഹുലിന്റെ വരവിനായി വയനാട്ടില്‍ കാത്തുനിന്നത്. തുറന്ന വാഹനത്തിലാണ് പത്രിക സമര്‍പ്പണത്തിനായി രാഹുല്‍ കലക്ട്രേറ്റിലേക്കെത്തിയത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon