കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. നാല് സെറ്റ് പത്രികയാണ് രാഹുല്‍ സമര്‍പ്പിച്ചത്. പ്രിയങ്ക ഗാന്ധി, മുകള്‍ വാസ്‌നിക്, കെ.സി. വേണുഗോപാല്‍,സാദിഖലി ശിഹാബ് തങ്ങള്‍ ടി. സിദ്ദിഖ് , വി.വി. പ്രകാശ് എന്നിവര്‍ക്കൊപ്പമെത്തിയാണ് പത്രിക സമര്‍പ്പിച്ചത്.
പ്രിയങ്കഗാന്ധിയ്ക്കും നേതാക്കള്‍ക്കുമൊപ്പം തുറന്ന വാഹനത്തില്‍ കല്‍പ്പറ്റയിലെ കലക്റ്ററേറ്റിലെത്തിയായിരുന്നു. റോഡിനിരുവശവും പ്രവര്‍ത്തകര്‍ തടിച്ചുകൂടി രാഹുലിന് അഭിവാദ്യമര്‍പ്പിച്ചു. രാഹുലെത്തിയതോടെ കര്‍ശനസുരക്ഷയാണ് വയനാട്ടില്‍ ഏര്‍പ്പെടുത്തിയത്. വിവിധ ജില്ലകളില്‍ നിന്നും യുഡിഎഫ് പ്രവര്‍ത്തകരെത്തിയതോടെ മിക്ക റോഡുകളിലും ഗതാഗതതടസം നേരിട്ടു.
This post have 0 komentar
EmoticonEmoticon