ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണി നൽകിയ വഞ്ചനാ കേസിൽ ബന്ധപ്പെട്ട ഇടപാടുകളുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ അമ്രപലി ഗ്രൂപ്പിന് സുപ്രീംകോടതി നിർദേശം. ബുധനാഴ്ചക്കകം വിവരങ്ങൾ സമർപ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.
റാഞ്ചിയിൽ അമ്രപല ഗ്രൂപ്പിൻെറ ഫ്ലാറ്റ് ധോണി ബുക്ക് ചെയ്തിരുന്നുവെങ്കിലും നൽകാത്തതിനെ തുടർന്ന് ധോണി കമ്പനിക്കെതിരെ വഞ്ചനാകേസ് നൽകിയിരുന്നു. അമ്രപലി ഗ്രൂപ്പിൻെറ ബ്രാൻഡ് അംബാസിഡറായ ധോണിക്ക് കമ്പനി മുഴുവൻ വേതനവും നൽകിയില്ലെന്നും ആരോപണമുണ്ട്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് അമ്രപലി ഗ്രൂപ്പ് അഭിമുഖീകരിക്കുന്നത്. ഇതുമൂലം ഫ്ലാറ്റ് ബുക്ക് ചെയ്ത പലരും സുപ്രീംകോടതിയെ സമീപിക്കുകയാണ്. കമ്പനിയുടെ സി.എം.ഡി അനിൽ ശർമ്മ, ഡയറക്ടർമാരായ ശിവ് ദീവാനി, അജയ് കുമാർ എന്നിവർ മറ്റൊരു കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലാണ്
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon