നിസാമുദ്ദീൻ - എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസിലെ എ സി കോച്ചില്‍ തീ പടര്‍ന്നു. ഞായറാഴ്ച പുലർച്ചെ 1.20 -ഓടെയാണ് സംഭവം. കര്‍ണ്ണാടകയിലെ ഉഡുപ്പി ജില്ലയിലെ ബിജൂർ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട ശേഷമാണ് എസി കോച്ചിൽ തീ കണ്ടത്. യാത്രക്കാരിയുടെ ഇടപെടലില്‍ വന്‍ദുരന്തം ഒഴിവായി. തീപിടുത്തത്തിൽ എ സി കോച്ചിന്‍റെ സീറ്റിനും ജനൽ ഗ്ലാസിനും കേടുപാടുകൾ സംഭവിച്ചു.
ബി ഫോർ എസി കോച്ചിൽ തീ പടരുന്നത് കണ്ട യാത്രക്കാരി മറ്റ് യാത്രക്കാരെയും റെയിൽവേ ജീവനക്കാരെയും വിവരമറിയിക്കുകയായിരുന്നു. യാത്രക്കാരും ജീവനക്കാരും ചേർന്ന് തീയണച്ചു. ഇവർ കുന്ദാപുര സ്റ്റേഷനിൽ ഇറങ്ങാൻ തയ്യാറെടുക്കുന്നതിനിടെയാണ് കോച്ചിൽ പുക ഉയരുന്നതുകണ്ടത്. ഉറക്കത്തിലായിരുന്ന യാത്രക്കാരെ ഇവർ ഉടനെ വിവരമറിയിച്ചു. ഇതിനിടെ യാത്രക്കാർ ചങ്ങലവലിച്ച് തീവണ്ടി നിർത്തി. തുടര്‍ന്ന് തീയണയ്ക്കുകയായിരുന്നു.
ചക്രത്തിന്‍റെ ഇടയിൽനിന്നുണ്ടായ തീപ്പൊരികളിൽ നിന്നാണ് എസി കോച്ചിൽ തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു. സേനാപുര സ്റ്റേഷനിലെത്തിച്ച് തീപിടിച്ച കോച്ച് വേർപ്പെടുത്തി 5.30-ഓടെയാണ് തീവണ്ടി യാത്ര തുടരുകയായിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon