ന്യൂഡൽഹി: വിവിപാറ്റ് പേപ്പർ സ്ലിപ്പുകളിൽ 50 ശതമാനം എണ്ണണമെന്ന് പ്രതിപക്ഷ പാർട്ടികൾ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. ഇപ്പോഴുള്ളതിന്‍റെ ഇരട്ടി ഉദ്യോഗസ്ഥരെ നിയമിച്ചാൽ രണ്ടര ദിവസം കൊണ്ട് ഫലം പ്രഖ്യാപിക്കാനാകുമെന്നും കാത്തിരിക്കാൻ തയാറാണെന്നും 21 പ്രതിപക്ഷ പാർട്ടികൾ കോടതിയെ അറിയിച്ചു. കേസ് തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും.
50 ശതമാനം സ്ലിപ്പുകൾ എണ്ണാനാവില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാടിനു മറുപടി നൽകാൻ ഹർജിക്കാർക്ക് കോടതി നേരത്തെ നിർദേശം നൽകിയിരുന്നു. വിവിപാറ്റ് പേപ്പർ സ്ലിപ്പുകൾ ഓരോ നിയമസഭ മണ്ഡലത്തിലെയും ഓരോ ബൂത്തുകളിലെ വീതം മാത്രമേ എണ്ണാനാവൂയെന്നും 50 ശതമാനം എണ്ണണമെങ്കിൽ ആറ് ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് കമ്മീഷൻ അറിയിച്ചത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon