ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന മെസേജിങ് ആപ്പ് ആയ വാട്സാപ്പിൽ വ്യാജ വാർത്തകളുടെ പ്രചാരണം തടയാൻ പുതിയ വിദ്യ അവതരിച്ചിരിക്കുന്നു. ‘ചെക്ക്പോയിന്റ് ടിപ്‌ലൈൻ’ എന്നൊരു സംവിധാനമാണ് ഇതിനായി ഒരുക്കുന്നത്. ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവർക്ക് തങ്ങൾക്കു മുന്നിലെത്തുന്നസന്ദേശങ്ങളുടെ ആധികാരികത പരിശോധിക്കാൻ ഇതുവഴി സാധിക്കും.
പ്രോട്ടോ എന്നൊരു മീഡിയ സ്കില്ലിങ് സ്റ്റാർട്ടപ്പാണ് വാട്സാപ്പുമായി ചേർന്ന് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ പരക്കുന്ന ഊഹ പ്രചാരണങ്ങൾ കൂട്ടിവെച്ച് ഒരു ഡാറ്റാബേസ് ഇവർ നിർമിക്കും. തെരഞ്ഞെടുപ്പുകാലത്ത് തെറ്റായ സന്ദേശങ്ങൾ പ്രചരിക്കുമ്പോൾ ഈ ഡാറ്റാബേസുമായി ഒത്തുനോക്കി സന്ദേശത്തിന്റെ ആധികാരികത പരിശോധിക്കാൻ ഉപയോക്താവിന് സാധിക്കും. വാട്സാപ്പിന്റെ സാങ്കേതിക സഹായത്തോടെയാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.
ചൊവ്വാഴ്ച മുതൽ വാട്സാപ്പ് ഉപയോക്താക്കൾക്ക് തങ്ങൾക്ക് ലഭിക്കുന്ന തെറ്റായ വിവരങ്ങൾ +91-9643-000-888 എന്ന നമ്പരിലുള്ള ചെക്ക്പോയിന്റ് ടിപ്‌ലൈനിൽ സമർപ്പിക്കാവുന്നതാണ്. സംശയാസ്പദമായ സന്ദേശങ്ങൾ ഈ നമ്പരിലേക്ക് ഷെയർ ചെയ്യാം. പ്രോട്ടോയുടെ വിശകലന സംവിധാനം ഈ സന്ദേശം പരിശോധിക്കുന്നു. തുടർന്ന് സന്ദേശം വ്യാജമാണെങ്കിൽ അത് അറിയിക്കുന്നു.
തെറ്റ്, ശരി, വഴിതെറ്റിക്കുന്നത്, തർക്കമുള്ളത് തുടങ്ങിയ വിഭാഗീകരണങ്ങൾ സന്ദേശങ്ങളുടെ ആധികാരികത സംബന്ധിച്ച് വാട്സാപ്പ് ചെയ്തുവെച്ചിട്ടുണ്ട്. ഇവയിലേതാണ് ഉപയോക്താവ് പരിശോധനയ്ക്കായി അയച്ചുതന്ന സന്ദേശമെന്ന് പരിശോധിച്ച് ലഭിക്കുന്ന വിവരം അറിയിക്കുന്നു.
മലയാളം, ഹിന്ദി, തെലുഗു, ബംഗാളി, ഇംഗ്ലീഷ് എന്നീ ഭാഷകളിലാണ് ഈ സംവിധാനം നിലവിലുള്ളത്. ചിത്രങ്ങൾ, വീഡിയോകൾ, ടെക്സ്റ്റ് എന്നീ രൂപങ്ങളിലുള്ള സന്ദേശങ്ങളെല്ലാം പരിശോധിക്കപ്പെടും. താഴെത്തട്ടില്‍ പ്രവർത്തിക്കുന്ന സംഘടനകളിലൂടെയാണ് പ്രോട്ടോ വിവരശേഖരണം നടത്തുന്നത്. വിവിധ പ്രദേശങ്ങളിലും ഇത്തരം സംഘടനകളുമായി പ്രോട്ടോ ഉടമ്പടിയിലെത്തിയിട്ടുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon