ads

banner

Sunday 14 April 2019

author photo

ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് ജെറ്റ് എയര്‍വേയ്സ് ജീവനക്കാര്‍ മൗനപ്രതിഷേധം സംഘടിപ്പിച്ചു . മൂന്നര മാസമായി ശമ്പളം നല്‍കാത്ത മാനേജ്മെന്റ് നടപടിക്കെതിരെയാണ് ജെറ്റ് എയര്‍വേയ്സ് ജീവനക്കാര്‍ രംഗത്ത് എത്തിയത്. പൈലറ്റുമാരും ഫ്‌ലൈറ്റ് അറ്റന്റര്‍മാരും ഗ്രൗണ്ട് സ്റ്റാഫുകളും ഉള്‍പ്പെടെയുള്ളവരാണ് സമരം ചെയ്യുന്നത്.

ശനിയാഴ്ച ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ മൂന്നാം ടെര്‍മിനലില്‍ ജീവനക്കാര്‍ മൗനപ്രതിഷേധം സംഘടിപ്പിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് അന്താരാഷ്ട്ര സര്‍വീസുകള്‍ തിങ്കളാഴ്ച്ച വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്. ജെറ്റ് എയര്‍വെയ്സ് കൃത്യമായ മുന്നറിയിപ്പുകളില്ലാതെ സര്‍വീസ് നിര്‍ത്തിവെക്കുന്നതു മൂലം യാത്രക്കാരും വലയുന്നു. വെള്ളിയാഴ്ച്ച മുംബൈയിലും ജീവനക്കാര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.


 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement