തന്റെ വിശ്വസ്തരായ പോലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഏകപക്ഷീയവും പക്ഷപാതത്തോടെയുമുള്ളതാണെന്ന് മമത കുറ്റപ്പെടുത്തി. ഭരണഘടനാ പ്രകാരം നീതിയുക്തമായ തെരഞ്ഞെടുപ്പ് നടത്തുന്നതിനാണോ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെ പ്രീണിപ്പിക്കുന്നതിനാണോ കമ്മീഷന് പ്രവര്‍ത്തിക്കുന്നതെന്ന് അവര്‍ ചോദിച്ചു.
കഴിഞ്ഞ ദിവസത്തെ സംഭവങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സംബന്ധിച്ച് ശക്തമായ സംശയങ്ങളാണ് ഉയര്‍ത്തുന്നത്. ക്രമസമാധാനം സംസ്ഥാനത്തിന്റെ അധികാരപരിധിയില്‍ ഉള്‍പ്പെടുന്നതാണ്. പോലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതോടെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ പണവും മദ്യവും ഒഴുക്കുന്നതിനെ തടയുന്നതിനുള്ള പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കാതെപോയേക്കാമെന്നും മമത പറഞ്ഞു
കൊല്‍ക്കത്ത സിറ്റി പോലീസ് കമ്മീഷണര്‍ അഞ്ജു ശര്‍മ ഉള്‍പ്പെടെ നാല് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥലംമാറ്റിയത്. സിബിഐയ്ക്കെതിരായ മമത ബാനര്‍ജി നടത്തിയ ധര്‍ണയില്‍ പങ്കെടുത്തവരായിരുന്നു ഇവര്‍. നാലു പേരെയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികളില്‍ ഉള്‍പ്പെടുത്തരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശമുണ്ട്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon