ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് പത്തനംതിട്ടയിൽ ലോക്‌സഭാ സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും. റോഡ് ഷോയിലും തുടർന്ന് നടക്കുന്ന പൊതുയോഗത്തിലും അമിത് ഷാ സംബന്ധിക്കും. വൈകുന്നേരം ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് റാലിയിലും അമിത് ഷാ പങ്കെടുക്കും.
പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രന്റെ പ്രചാരണാർത്ഥമാണ് സെന്‍റ് പീറ്റേഴ്സ് ജംഗ്ഷ നിൽ നിന്ന്നും റോഡ് ഷോ ആരംഭിക്കുന്നത്. 2.30ന് പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ ഹെലികോപ്ടറില്ലെത്തുന്ന അമിത് ഷാ അവിടെ നിന്ന് കാറിൽ റോഡ് ഷോ നടക്കുന്ന സെന്‍റ് പീറ്റേഴ്സ് ജംഗ്ഷനിൽ എത്തും. അവിടെനിന്നും ആരംഭിക്കുന്ന റോഡ് ഷോ നഗരം ചുറ്റി ജില്ലാ സ്റ്റേഡിയത്തിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതു സമ്മേളനത്തിൽ അമിത് ഷാ സംസാരിക്കും. 50,000 പേർ റാലിയിലും പൊതുയോഗത്തിലുമായി പങ്കെടുക്കുമെന്നാണ് ബിജെപി നേതാക്കൾ അവകാശപ്പെടുന്നത്.
കഴിഞ്ഞ ദിവസം, എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തൃശൂരിൽ എത്തിയ അമിത് ഷാ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടം മറികടന്ന് 'ശബരിമല' വിഷയം പരാമര്‍ശിച്ചിരുന്നു.ശബരിമല വിശ്വാസസംരക്ഷണത്തിന് ഏതറ്റം വരെയും പോകുമെന്നും അയ്യപ്പവിശ്വാസികൾക്കൊപ്പം ഉണ്ടാകുമെന്നും പറഞ്ഞ അമിത് ഷാ, ശബരിമലയുടെ വിശുദ്ധി തകർക്കാൻ കമ്മ്യൂണിസ്റ്റ് സർക്കാർ ശ്രമിച്ചെന്നും ആരോപിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon