രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട് മണ്ഡലത്തിൽ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് പ്രചാരണത്തിനെത്തും. മാനന്തവാടിയില്‍ രാവിലെ യുഡിഎഫ് പൊതുയോഗത്തില്‍ പ്രസംഗിക്കുന്ന പ്രിയങ്ക പുല്‍പ്പളളിയില്‍ നടക്കുന്ന കര്‍ഷക സംഗമത്തിലും പങ്കെടുക്കും. മലപ്പുറം ജില്ലയിലെ നിലമ്പൂരിലും അരീക്കോടും നടക്കുന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളിലും പ്രിയങ്ക പങ്കെടുക്കും.
ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബാംഗങ്ങളെ പ്രിയങ്ക ഗാന്ധി സന്ദർശിക്കും. പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ വസന്തകുമാറിന്‍റെ വീടും പ്രിയങ്ക സന്ദര്‍ശിക്കുന്നുണ്ട്. പ്രിയങ്ക എത്തുന്നതോടെ ഏറെ ആവേശത്തിലാണ് വയനാട് മണ്ഡലത്തിലെ പ്രവർത്തകർ. നാളെയാണ് കൊട്ടിക്കലാശമെങ്കിലും വയനാട്ടിൽ ഇന്നും അത്രത്തോളം ആവേശം പരക്കും.
നേരത്തെ, രാഹുല്‍ ഗാന്ധി വയനാട്ടില്‍ പത്രിക സമര്‍പ്പിച്ച ശേഷം നടത്തിയ റോഡ് ഷോയില്‍ പ്രിയങ്കയും പങ്കെടുത്തിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon