ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ മുദ്രാവാക്യവും പ്രചാരണ ഗാനവും പുറത്തിറക്കി. അബ് ഹോഗോ ന്യായ് എന്നാണ് മുദ്രാവാക്യം. ദരിദ്ര കുടുംബങ്ങള്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കുന്ന ന്യായ് പദ്ധതി ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസ് പ്രചാരണ ഗാനം. ജാവേദ് അക്തറാണ് പ്രചാരണ ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത്.
എന്നാല്‍ പ്രചാരണ ഗാനത്തില്‍ നിന്നും ചില വരികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് നീക്കം ചെയ്തിട്ടുണ്ട്. സാമുദായിക സൗഹാര്‍ദത്തെ ദോഷമായി ബാധിക്കുന്നവയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വരികള്‍ നീക്കം ചെയ്തത്. എഐസിസി ആസ്ഥാനത്ത് പ്രചാരണ വിഭാഗം ചെയര്‍മാന്‍ ആനന്ദ് ശര്‍മയാണ് മുദ്രാവാക്യവും ഗാനവും പുറത്തിറക്കിയത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon