ന്യൂഡല്‍ഹി: ഡല്‍ഹി-ഭുവനേശ്വര്‍ രാജധാനി എക്സ്പ്രസില്‍ നിന്നും ഭക്ഷണം കഴിച്ച 20 യാത്രക്കാര്‍ക്ക് ഭക്ഷ്യവിഷബാധ. ശാരീരിക അസ്വസ്ഥ്യകളും ബുദ്ധിമുട്ടുകളും പ്രകടമാക്കിയതോടെ യാത്രക്കാരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി.ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്.
ഡല്‍ഹിയില്‍ നിന്നും ഭുവനേശ്വറിലേക്ക് പോകുകയായിരുന്ന ട്രെയ്‌നില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച യാത്രക്കാര്‍ക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് തൊട്ടടുത്ത സ്റ്റേഷനില്‍ ഇറക്കിയ ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുകയായിരുന്നു. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് റെയ്ല്‍വേ അധികൃതര്‍ അറിയിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon