ഇസ്ലാമാബാദ്: പാകിസ്താനു നേരെ ഇന്ത്യ വീണ്ടും ആക്രമണം നടത്താന്‍ പദ്ധതി ഇടുന്നതായി പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി.
ഏപ്രില്‍ 16നും 20നും ഇടയില്‍ ഇന്ത്യ പാകിസ്താനെ ആക്രമിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടെന്ന് ഖുറേഷി പറഞ്ഞു.
വിഷയത്തെ കുറിച്ചും പാകിസ്താന്റെ ആശങ്കയെ കുറിച്ചും ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളെ അറിയിച്ചിട്ടുണ്ടെന്നും ഖുറേഷി പറഞ്ഞു. ഇന്ത്യയുടെ ഉത്തരവാദിത്തരഹിതമായ പെരുമാറ്റം അന്താരാഷ്ട്രസമൂഹം ശ്രദ്ധിക്കണമെന്നും കര്‍ശന താക്കീത് നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
This post have 0 komentar
EmoticonEmoticon