ന്യൂഡല്‍ഹി: കോണ്‍ഗ്രസിനും ബി.ജെ.പിക്കുമെതിരെ ആഞ്ഞടിച്ച് ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ മഹാസഖ്യത്തിന്റെ റാലി. മുസ്‌ലിംകള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യരുതെന്ന് ദയൂബന്തില്‍ നടന്ന റാലിയില്‍ ബി.എസ്.പി അധ്യക്ഷ മായാവതി പറഞ്ഞു. കോണ്‍ഗ്രസും ബി.ജെ.പിയും സമമെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞു.
കോണ്‍ഗ്രസിനും ബി.ജെ.പിക്കുമെതിരെ കടുത്ത ഭാഷയില്‍ ആഞ്ഞടിച്ചായിരുന്നു മഹാസഖ്യ റാലിയില്‍ നേതാക്കള്‍ സംസാരിച്ചത്. കരിമ്പ് കര്‍ഷകര്‍ക്ക് നല്‍കാമെന്നേറ്റ ധനസഹായം നല്‍കാന്‍ ബി.ജെ.പിക്കായില്ല. സ്ഥിരം വരുമാനം ഉറപ്പാക്കാതെ ന്യായ് പദ്ധതി നടപ്പാക്കുന്നത് കോണ്‍ഗ്രസിന്റെ പരാജയമാണ്. വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഒരുപോലെ പരാജയപ്പെട്ടെന്നും മായാവതി വിമര്‍ശിച്ചു. ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ മുസ്‌ലിം സമുദായം കോണ്‍ഗ്രസിന് വോട്ട് നല്‍കരുതെന്ന് മായാവതി അഭ്യര്‍ഥിച്ചു.
ബി.ജെ.പിയും കോണ്‍ഗ്രസും സമമാണെന്ന് എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവും പറഞ്ഞു. ഇംഗ്ലീഷുകാരുടെ ഭരണത്തേക്കാള്‍ ഭിന്നിപ്പിച്ചാണ് ബി.ജെ.പി ഇന്ത്യയെ ഭരിക്കുന്നതെന്ന് അഖിലേഷും കുറ്റപ്പെടുത്തി. എസ്.പി - ബി.എസ്.പി - ആര്‍.എല്‍.ഡി പാര്‍ട്ടികള്‍ സംയുക്തമായി നടത്തിയ പരിപാടിയില്‍ ഭീം ആര്‍മി പ്രവര്‍ത്തകരും പിന്തുണയുമായി എത്തിയിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon