എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ തനിക്ക് നേരെ നടത്തിയ അധിക്ഷേപം വേദനയുണ്ടാക്കിയെന്ന് ആലത്തൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്. വ്യക്തിഹത്യ അംഗീകരിക്കാനാവില്ലെന്നും രമ്യ പറഞ്ഞു. വിജയരാഘവനെതിരെ പരാതി നൽകുമെന്നും രമ്യ ഹരിദാസ് പറഞ്ഞു. ഉച്ചയ്ക്ക് ശേഷം ആലത്തൂർ ഡിവൈഎസ്പിക്ക് പരാതി നൽകും.
നവോത്ഥാനം പറയുന്നവരിൽ നിന്ന് അധിക്ഷേപം പ്രതീക്ഷിച്ചില്ല. തനിക്കും കുടുംബമുണ്ടെന്ന് ഓർക്കണമായിരുന്നു. സ്ത്രീകൾക്ക് നേരെ അധിക്ഷേപം നടത്തുന്നവരുടെ അവസാനത്തെ ഇരയാകട്ടെ താനെന്നും രമ്യ പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon