തെരഞ്ഞെടുപ്പ് ബോണ്ടിന് എതിരായ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് ബോണ്ട് സമ്പ്രദായത്തിന് എതിരെ സിപിഐഎം ഉള്‍പ്പെടെ വിവിധ സംഘടനകള്‍ ആണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമീപിച്ചിരിക്കുന്നത്.ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയി അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്
കേന്ദ്ര ഭരണകക്ഷിക്ക് കോര്‍പറേറ്റ് ഫണ്ട് ലഭിക്കുന്നതിനുള്ള മാര്‍ഗമാണ് നിലവിലെ തെരഞ്ഞെടുപ്പ് ബോണ്ട് സമ്പ്രദായം എന്നാണ് ഹര്‍ജിക്കാരുടെ വാദം. നിലവിലെ സംവിധാനം മാറ്റി തെരഞ്ഞെടുപ്പ് കമ്മിഷന്റെ മേല്‍നോട്ടത്തില്‍ ഫണ്ട് സമാഹരിച്ച് തെരെഞ്ഞെടുപ്പ് ഫണ്ടിംഗ് നടത്തണം എന്നാണ് സി പി ഐ എമ്മിന്റെ ആവശ്യം.
This post have 0 komentar
EmoticonEmoticon