ന്യൂഡല്‍ഹി: വോട്ടിങ് മെഷീനെക്കുറിച്ച് ആരോപണം തെളിയിച്ചില്ലെങ്കില്‍ ആറ് മാസം ജയില്‍ ശിക്ഷ നല്‍കുമെന്ന് സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു.സുനില്‍ അഹ്യ എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ നടപടി.
ഒരു സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുകയും അത് മറ്റൊരാള്‍ക്ക് പോള്‍ ചെയ്യപ്പെടുകയും ചെയ്തതായി പരാതി ഉന്നയിച്ച ആള്‍ അത് തെളിയിച്ചില്ലെങ്കില്‍ തിരഞ്ഞെടുപ്പ് ചട്ടം 49 പ്രകാരം കുറ്റകരമാണ്. അങ്ങനെയുള്ളയാള്‍ക്കെതിരെ തെറ്റായ വിവരം നല്‍കിയതിന് ക്രിമിനല്‍ നിയമം 177-ാം വകുപ്പ് പ്രകാരം കേസെടുക്കാം. ആറ് മാസം തടവോ 1,000 രൂപ പിഴയോ രണ്ടുംകൂടിയോ വിധിക്കാവുന്ന കുറ്റമാണിത്.
വോട്ട് ചെയ്യുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള പിശകുകളുണ്ടായാല്‍ അത് ചൂണ്ടിക്കാണിക്കുന്നതില്‍നിന്ന് ഇത്തരമൊരു നിയമം വോട്ടറെ പിന്തിരിപ്പിക്കുമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയയെ നവീകരിക്കുന്നതില്‍ ഇത്തരം പരാതികളും ചോദ്യംചെയ്യലുകളും അനിവാര്യമാണെന്നും ഹര്‍ജിയില്‍ പറയുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon