ads

banner

Monday, 1 April 2019

author photo

കൊ​ച്ചി: നടിയെ ആക്രമിച്ച കേ​സി​ലെ വി​ചാ​ര​ണ ന​ട​പ​ടി​യു​ടെ പു​രോ​ഗ​തി അ​റി​യി​ക്കാ​ന്‍ ഹൈ​ക്കോ​ട​തി വി​ചാ​ര​ണ​ക്കോ​ട​തി​ക്കു നി​ര്‍​ദേ​ശം ന​ല്‍​കി. കേ​സി​ലെ ആ​റാം പ്ര​തി പ്ര​ദീ​പ് ന​ല്‍​കി​യ ജാ​മ്യാ​പേ​ക്ഷ​യി​ലാ​ണ് നടപടി. മു​ഖ്യ​പ്ര​തി ദി​ലീ​പ് ജാ​മ്യം ല​ഭി​ച്ചു പു​റ​ത്താ​ണെ​ന്നും കേ​സി​ല്‍ പ്ര​തി​ക​ളാ​യ മ​റ്റു സാ​ധാ​ര​ണ​ക്കാ​ര്‍ ജ​യി​ലി​ലാ​ണെ​ന്നും പ്ര​ദീ​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യി​ല്‍ ബോ​ധി​പ്പി​ച്ചു. 

ദി​ലീ​പി​നെ​പ്പോ​ലെ സ്വാ​ധീ​ന​മു​ള്ള വ്യ​ക്തി പു​റ​ത്തു​നി​ല്‍​ക്കു​ന്പോ​ള്‍ സാ​ക്ഷി​ക​ള്‍ സ്വാ​ധീ​നി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ങ്കി​ല്‍ സാ​ധാ​ര​ണ​ക്കാ​രാ​യ മ​റ്റു പ്ര​തി​ക​ള്‍​ക്കു ജാ​മ്യം ന​ല്‍​കു​ന്ന​തി​ല്‍ അ​പാ​ക​ത​യി​ല്ലെ​ന്നും അ​ഭി​ഭാ​ഷ​ക​ന്‍ വാ​ദി​ച്ചു. 

അ​തേ​സ​മ​യം ആ​റു മാ​സ​ത്തി​ന​കം വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ മ​റ്റൊ​രു സിം​ഗി​ള്‍​ബെ​ഞ്ച് നേ​ര​ത്തെ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്നു സ​ര്‍​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. തു​ട​ര്‍​ന്നാ​ണു വി​ചാ​ര​ണ​യു​ടെ പു​രോ​ഗ​തി അ​റി​യി​ക്കാ​ന്‍ ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ച​ത്.  

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement