കൊച്ചി : സ്‌കൂള്‍ പാചകത്തൊഴിലാളികള്‍ സെക്രട്ടേറിയേറ്റ് മുന്നില്‍ ഏപ്രില്‍ ആറിന് ധര്‍ണ്ണ നടത്തും. കേരള സ്‌കൂള്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം. സ്‌കൂള്‍ പാചക തൊഴില്‍ രംഗത്ത് വര്‍ഷങ്ങള്‍ തൊഴില്‍ ചെയ്ത സ്ത്രീ തൊഴിലാളികളോട് നീതി പുലര്‍ത്താത്ത ഇടതുപക്ഷ സര്‍ക്കാരിന്റെ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ടാണ് ധര്‍ണ്ണ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണകാലത്ത് പുറത്താക്കപ്പെട്ട തൊഴിലാളികള്‍ക്ക് യാതൊരുവിധ ആനുകൂല്യവും കൊടുക്കാതെ പറഞ്ഞുവിടുന്ന സമ്പ്രദായത്തിനെതിരെ യാതൊരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഇതിനെതിരെ നിരവധി നിവേധനങ്ങള്‍ നല്‍കിയിട്ടും കണ്ട ഭാവം നടിക്കാത്തവരാണ് ഭരണത്തില്‍ ഇരിക്കുന്നതെന്ന് യോഗം ആരോപിച്ചു. ഇതോടനുബന്ധിച്ച് 10ന് വിടുവീടാന്തരം കയറിയിറങ്ങി പ്രചാരണം നടത്താനും സംസ്ഥാനകമ്മിറ്റി തീരുമാനിച്ചു.
യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ശോഭ സുബ്രന്‍ അധ്യക്ഷത വഹിച്ചു. സുജോബി, വി.ലക്ഷ്മിദേവി, ബി.ഷീബ, ബാന ബാലന്‍, ആര്‍ ശാന്ത, പി.യു ശോഭന, കെ.ലക്ഷ്മിക്കുട്ടി, എ.എസ്. ബിന്ദു, കെ.വി. സുധര്‍മ്മ, ബേബി വിത്സന്‍, പി.വി. പുഷ്പാവതി, കെ.എ. ഇന്ദിര, മേഴ്‌സി ജോസ്, കെ.ശാരദ എന്നിവര്‍ സംസാരിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon