തിരുവനന്തപുരം: തിരുവനന്തപുരത്ത് ശശി തരൂരിന്റെ പ്രചാരണാര്‍ത്ഥം എ കെ ആന്റണി നടത്തിയ റോഡ് ഷോ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ദുരനുഭവമാണ് ഉണ്ടായതെന്ന് എ.കെ ആന്റണി പ്രതികരിച്ചു.
പള്ളിത്തുറയില്‍ നിന്ന് ആരംഭിച്ച റോഡ് ഷോ വേളി മാധവപുരം ഭാഗത്തെത്തിയപ്പോഴാണ് തടസ്സപ്പെട്ടത്. തുടര്‍ന്ന് ശശി തരൂരും ആന്‍റണിയും വാഹനത്തില്‍ നിന്ന് ഇറങ്ങി നടന്നു.
എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ നടപടിയ്ക്കു മുന്നില്‍ പോലീസ് കാഴ്ചക്കാരായി നോക്കി നിന്നെന്ന് ശശി തരൂരും കുറ്റപ്പെടുത്തി.
അരമണിക്കൂറിനു ശേഷം പോലീസ് ഇടപെടലിനേത്തുടര്‍ന്ന് റോഡ് ഷോ പുനരാരംഭിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon