ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാകിസ്ഥാന് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ കൈവശവും ആണവായുധമുണ്ടെന്നും അത് ദീപാവലിക്ക് പൊട്ടിക്കാനല്ല വച്ചിരിക്കുന്നതെന്ന് മോദി പറഞ്ഞു. രാജസ്ഥാനിലെ ബാര്‍മറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് പ്രധാനമന്ത്രി ശക്തമായ താക്കീതുമായി രംഗത്തെത്തിയത്.
പാക്കിസ്ഥാന് ഭീഷണി കേള്‍ക്കുമ്ബോള്‍ ഇന്ത്യ ഭയപ്പെടുന്നതൊക്കെ പണ്ടായിരുന്നുവെന്നും അതിനൊക്കെ മാറ്റം വന്നുവെന്നും മോദി പറഞ്ഞു.
This post have 0 komentar
EmoticonEmoticon