വയനാട്: കോൺഗ്രസ് അധ്യക്ഷൻ ആവശ്യപ്പെട്ടാൽ വാരാണസിയിൽ മത്സരിക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വലിയ ലക്ഷ്യത്തിന് വേണ്ടി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യണമെന്നും പ്രിയങ്ക പറഞ്ഞു. വാരാണസിയിൽ മത്സരിക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു പ്രിയങ്ക ഗാന്ധിയുടെ മറുപടി.
വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന ആവശ്യം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.
വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധിക്ക് വേണ്ടി പ്രചാരണത്തിന് എത്തിയ പ്രിയങ്ക ഗാന്ധി രണ്ടാം ദിവസമാണ് തൃക്കൈപ്പറ്റയിലെ വാഴക്കണ്ടി കോളനിയിലെത്തിയത്. പുൽവാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വസന്ത കുമാറിൻറെ വീട്ടില്‍ അരമണിക്കൂറോളം ചെലവഴിച്ചു. ജില്ലയില്‍ നിന്ന് ഐ.എ.എസ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ ശ്രീധന്യ സുരേഷിനെയും കുടുംബത്തെയും പ്രിയങ്ക നേരില്‍ കണ്ട് അഭിനന്ദിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon