ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ ത്രാലില്‍ സുരക്ഷസേന ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമിയായി കരുതുന്ന ഭീകരനെ വധിച്ചു. അന്‍സാര്‍ ഗസ്വാത് ഉല് ഹിന്ദ് നേതാവ് സാക്കിര്‍ മൂസയാണ് കൊല്ലപ്പെട്ടത്. ഇയാള്‍ക്കൊപ്പം മറ്റൊരു ഭീകരനും കൂടി കൊല്ലപ്പെട്ടു.
വ്യാഴാഴ്ച വൈകുന്നേരം ത്രാലിലെ ദദ്സരയിലാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. ഭീകരരെ സൈന്യം വളഞ്ഞ് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും വെടിവെക്കുകയായിരുന്നു. കൊടും ഭീകരൻ ബുർഹാൻ വാനിയുടെ അടുത്ത അനുയായി ആയിരുന്ന സാക്കിർ മൂസ ഹിസ്ബുൾ മുജാഹിദ്ദീനിൽ നിന്ന് വിട്ടുപിരിഞ്ഞാണ് അൽ ഖ്വായ്ദയുടെ ഇന്ത്യൻ ഘടകം രൂപീകരിച്ചത്.എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരുന്ന സാക്കിർ പഠനം ഉപേക്ഷിച്ചാണ് ഭീകരവാദത്തിലേക്ക് തിരിഞ്ഞത്.പിതാവ് അബ്ദുൽ റഷിദ് ഭട്ട് ജമ്മു കശ്മീർ സർക്കാർ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു.
രാഷ്ട്രീയ റൈഫിൾസ് 42 , സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് , സിആർപിഎഫ് എന്നിവയുടെ സംയുക്ത നീക്കത്തിലാണ് സാക്കിർ മൂസ കൊല്ലപ്പെട്ടത്. കഴിഞ്ഞ രണ്ടു ദിവസമായി ത്രാലിൽ ഒളിച്ചു കഴിയുകയായിരുന്നു മൂസ. അൻസാർ ഗസ്വതുൽ ഹിന്ദ് എന്ന അൽ ഖായ്ദ ഇന്ത്യൻ ഘടകത്തിന്റെ തലവനായിരുന്നു ഇയാൾ.
സംഭവത്തെ തുടര്‍ന്ന് കാഷ്മീര്‍ ഡിവിഷനിലെ എല്ലാ സ്കൂളുകളും കോളജുകളും 24 ന് അടച്ചിടാന്‍ ഉത്തരവായി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon