തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരസ്യത്തിലെ ചട്ടലംഘനത്തിന് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിനെതിരെ കേസെടുത്തു. തന്‍റെ പുസ്തകമായ വൈ അയാം എ ഹിന്ദു വിന്‍റെ പേര് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്ന പരാതിയിലാണ് ശശി തരൂരിനെതിരെ കേസെടുത്തത്.
കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ സുധാകരന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ താക്കീത്. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ വീഡിയോ പ്രചരിപ്പിച്ചുവെന്ന് കാണിച്ച് ജില്ലാ കലക്ടര്‍ സുധാകരന് നോട്ടീസ് അയച്ചു.
'ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായെ'ന്ന തലക്കെട്ടോടെ കെ സുധാകരന്‍ ഫേസ് ബുക്കില്‍ നല്‍കിയ പ്രചാരണ വീഡിയോ ആണ് വിവാദമായത്. പരസ്യത്തിനെതിരെ സി.പി.എമ്മും പരാതിയുമായി രംഗത്ത് എത്തിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ജില്ലാ കലക്ടറാണ് നോട്ടീസ് നല്‍കിയത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശപ്രകാരമാണ് നടപടി.
This post have 0 komentar
EmoticonEmoticon