ന്യൂഡല്‍ഹി: റഫാല്‍ കരാറുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോലീസില്‍ പരാതി. ആം ആദ്മി പാര്‍ട്ടിയാണ് പ്രധാനമന്ത്രിക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്.
എഎപി രാജ്യസഭാ എംപി സഞ്ജയ് സിംഗാണ് ഡല്‍ഹിയിലെ നോര്‍ത്ത് അവന്യു പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. റഫാല്‍ കരാറില്‍ കൂടുതല്‍ വസ്തുതകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ അന്വേഷണം വേണമെന്ന് ആം ആദ്മി നേതാവ് അരവിന്ദ് കേജരിവാള്‍ ആവശ്യപ്പെട്ടു.
സ്വതന്ത്ര സിബിഐ സംവിധാനം പ്രധാനമന്ത്രിയുടെ ഓഫീസ് റെയ്ഡ് ചെയ്ത് കാറുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും പിടിച്ചെടുക്കുകയും അറസ്റ്റ് ചെയ്യുകയും വേണം. തന്റെ ഓഫീസും കോല്‍ക്കത്ത പോലീസ് കമ്മീഷണറുടെ ഓഫീസും റെയ്ഡു ചെയ്തതുപോലെ നടപടി സ്വീകരിക്കണമെന്ന് കേജരിവാള്‍ ആവശ്യപ്പെട്ടു.
റഫാല്‍ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് ഇടപെട്ടതിന്റെ റിപ്പോര്‍ട്ടുകള്‍ ദേശീയ മാധ്യമം പുറത്തുവിട്ടിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് സര്‍ക്കാരുമായി സമാന്തര ചര്‍ച്ച നടത്തിയതിന്റെ റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon