റായ‌്പുര്‍: രാജസ്ഥാനില്‍ നൂറു പേര്‍ക്ക‌് പന്നിപ്പനി സ്ഥിരീകരിച്ചു. 48 മണിക്കൂറിനിടെ 9 പേര്‍ മരിച്ചു. ശൈത്യകാലം നീണ്ടു പോയതും മഞ്ഞുവീഴ‌്ചയും മഴയുമാണ‌് പനി പടരാന്‍ കാരണമായതെന്ന‌് വിദഗ‌്ധര്‍ പറഞ്ഞു. പരിശോധന നടന്നു വരികയാണെന്ന‌് ആരോഗ്യ മന്ത്രി രഘു ശര്‍മ പറഞ്ഞു. രാജസ്ഥാനില്‍ പനി തിരിച്ചറിയാന്‍ കഴിയുന്ന 12 ലാബുകള്‍ മാത്രമാണുള്ളത‌്. കഴിഞ്ഞ വര്‍ഷം 1,088 പേരെയാണ‌് പനി ബാധിച്ചത‌്.
രാജ്യത്താകമാനം ഈ വര്‍ഷം 6,000 പന്നിപ്പനി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ 2,793 കേസുകളും രാജസ്ഥാനിലായിരുന്നു. രാജ്യത്താകെ 225 പേര്‍ മരിച്ചപ്പോള്‍ അതില്‍ 100 പേര്‍ രാജസ്ഥാനില്നിന്നുള്ളവരായിരുന്നു.
സംസ്ഥാനത്ത് ഏഴ് കോടി ജനങ്ങളാണ് ഉള്ളത്. ഇതില്‍ ഒരു കോടി ആളുകളെ പരിശോധനയ്ക്കു വിധേയമാക്കി. ആളുകള്‍ അധികമായി എത്തുന്ന സ്ഥലങ്ങളില്‍ അടക്കം പരിശോധന കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. ഇത് തുടര്പരിപാടിയാണെന്നും മന്ത്രി പറഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon