ന്യൂഡൽഹി: സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി ബി ഐ) അഡീഷണൽ ഡയറക്ടർ എം നാഗേശ്വര റാവുവിനെ തൽസ്ഥാനത്ത് നിന്ന് മാറ്റി. ആഭ്യന്തര മന്ത്രാലയത്തിലേക്കാണ് പുതിയ മാറ്റം. ആഭ്യന്തര മന്ത്രാലയത്തിലെ ഫയർ സർവീസസ്, സിവിൽ ഡിഫൻസ്, ഹോ ഗാർഡ് എന്നീ വിഭാഗങ്ങളുടെ ഡയറക്ടർ ജനറൽ ആയാണ് പുതിയ നിയമനം. പ്രധാനമന്ത്രി നേതൃത്വം നൽകുന്ന കാബിനറ്റിലെ നിയമന കമ്മിറ്റിയുടേതാണ് പുതിയ തീരുമാനം. ഔദ്യോഗിക ഉത്തരവിൽ ഒഡിൽ കേഡറിൽ നിന്നുള്ള 1986 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥൻ നാഗേശ്വര റാവുവിനെ ആഭ്യന്തര മന്ത്രാലയത്തിലെ ഫയർ സർവീസസ്, സിവിൽ ഡിഫൻസ്, ഹോ ഗാർഡ് എന്നീ വിഭാഗങ്ങളുടെ ഡയറക്ടർ ജനറൽ നിയമിക്കുന്നതായി വ്യക്തമാക്കുന്നു.
ജനുവരിയിൽ പ്രധാനമന്ത്രിയുടെ വീട്ടിൽ ചേർന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിന്‍റെ തീരുമാനപ്രകാരം ആയിരുന്നു സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്നും അലോക് വർമ്മയെ മാറ്റി ഇടക്കാല മേധാവിയായി എം നാഗേശ്വര റാവുവിനെ നിയമിച്ചത്. പ്രധാനമന്ത്രിയും ചീഫ്ജസ്റ്റിസിന്‍റെ പ്രതിനിധി ജസ്റ്റിസ് എ കെ സിക്രിയും തീരുമാനത്തോട് യോജിച്ചപ്പോൾ കോൺഗ്രസ് നേതാവ് മല്ലികാർജ്ജുന ഖർഗെ അന്ന് വിയോജിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഉൾപ്പെടുന്നതാണ് കാബിനറ്റിലെ നിയമന സമിതി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon