കൊൽക്കത്ത: ശാരദ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൊൽക്കത്ത പൊലീസ് കമ്മീഷണർ രാജീവ് കുമാറിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. മേഘാലയയിലെ ഷിലോങ്ങിൽ വച്ചാണ് ചോദ്യം ചെയ്യുക. ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പ് കേസുകൾ ആദ്യം അന്വേഷിച്ച പ്രത്യേക സംഘത്തിന്‍റെ തലവനായിരുന്നു രാജീവ് കുമാർ. ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിച്ച സംഭവുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്.
ശാരദ, റോസ്വാലി ചിട്ടി തട്ടിപ്പുകേസുകളുമായി ബന്ധപ്പെട്ട അന്വേഷണവുമായി കോല്‍ക്കത്ത പോലീസ് കമ്മീഷണര്‍ സഹകരിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി സി ബിഐ സമര്‍പ്പിച്ച ഹര്‍ജിയിലാണ് രാജീവ്കുമാറിനെ ചോദ്യംചെയ്യാന്‍ സുപ്രീം കോടതി ചൊവ്വാഴ്ച അനുമതി നല്‍കിയത്.
ഷില്ലോംഗിലെ രണ്ട് സ്ഥലങ്ങളില്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. ആദ്യം ഷില്ലോംഗിലെ സിബിഐ ഓഫീസിലും രണ്ടാമത് ഇവിടെ തന്നെയുള്ള അജ്ഞാത കേന്ദ്രത്തിലും ചോദ്യം ചെയ്യല്‍ നടക്കുമെന്നാണ് വിവരം. രാജീവ് കുമാറിനൊപ്പം ബംഗാള്‍ പോലീസിലെ മൂന്നു ഉന്നത ഉദ്യോഗസ്ഥരാണ് എത്തിയിരിക്കുന്നത്.
കഴിഞ്ഞയാഴ്ച രാജീവ് കുമാറിനെ ചോദ്യം ചെയ്യാനുള്ള ശ്രമം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും സംസ്ഥാന പൊലീസും തടഞ്ഞിരുന്നു. ഇതിനെതിരെ സിബിഐ നൽകിയ ഹർജിയിലാണ് രാജീവ് കുമാറിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ സുപ്രീം കോടതി നിർദേശിച്ചത്.
This post have 0 komentar
EmoticonEmoticon