ആലപ്പുഴ: അറുപത്തി ഏഴാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ അറുപത്തി ഏഴ് വർഷങ്ങൾക്ക് ശേഷം മുത്തമിട്ട് നടുഭാഗം ചുണ്ടൻ. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ കരുത്തരാണ് പതിനഞ്ചു തുഴപ്പാട് വ്യത്യാസത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയത്. ചമ്പക്കുളം ചുണ്ടൻ രണ്ടാം സ്ഥാനത്ത് എത്തിയപ്പോൾ പൊലീസ് ക്ലബ് തുഴഞ്ഞ കാരിച്ചാൽ മൂന്നാം സ്ഥാനത്ത് എത്തി.
4 മിനിറ്റ് 25 സെക്കന്റ് കൊണ്ട് പുന്നമടയുടെ ആരവങ്ങളെ നെഞ്ചേറ്റിയാണ് നടുഭാഗം നെഹ്‌റു ട്രോഫിയുടെ ഹൃദയഭാഗം കയ്യടക്കിയത്. ഒരേ മനസ് ഒരേ തുഴത്താളം. കരുത്തരായ യുബിസി കൈനകരി തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ രണ്ടാം സ്ഥാനത്ത് എത്തിയപ്പോൾ കേരള പൊലീസ് തുഴഞ്ഞ കാരിച്ചാൽ മൂന്നാം സ്ഥാനത്തു കുതിച്ചെത്തി.
ക്രിക്കറ്റ് പിച്ചിലെ എക്കാലത്തെയും രാജാവ് സച്ചിൻ ടെണ്ടുൽക്കർ മുഖ്യാതിഥിയായി എത്തിയപ്പോൾ ജലമേളയിൽ ജലരാജാക്കന്മാർക്കും വള്ളം കളി പ്രേമികൾക്കും മത്സരം കൂടുതൽ ആവേശം നൽകി. മുഖ്യമന്ത്രി പിണറായി വിജയൻ ചാമ്പ്യൻസ് ബോട്ട് ലീഗിന് തിരിതെളിയിച്ചപ്പോൾ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നെഹ്‌റു ട്രോഫി ജലമേള ഉത്‌ഘാടനം ചെയ്തു.
വനിതകൾ തുഴഞ്ഞ തെക്കനോടി വിഭാഗത്തിൽ ആദ്യമായി മത്സരത്തിന് എത്തിയ പൊലീസ് ബോട്ട് ക്ലബു ജേതാക്കളായി.വള്ളം കളി പ്രേമികൾ താളംപിടിച്ച മത്സരത്തിൽ പുന്നമട ഒന്നാകെ ആർപ്പുവിളിച്ചു. സമയബന്ധിതമായി മത്സരം അവസാനിപ്പിക്കാനും കഴിഞ്ഞു.
This post have 0 komentar
EmoticonEmoticon