ന്യൂഡല്‍ഹി: മുൻ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് നരേന്ദ്രമോദിയുടെ രണ്ടാം കേന്ദ്രമന്ത്രി സഭയിലേക്കില്ല. അനാരോഗ്യം മൂലം വീണ്ടും മന്ത്രിസഭയിലേക്കില്ലെന്ന് അറിയിച്ച സാഹചര്യത്തിലാണിതെന്നാണ് സൂചന. പകരം മുൻ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കർ പുതിയ മന്ത്രിസഭയിൽ അംഗമാകും.
രാജ്യത്ത് ഏറ്റവും കൂടുതൽ കാലം വിദേശകാര്യ സെക്രട്ടറി പദവി വഹിച്ച ഉദ്യോഗസ്ഥനാണ് എസ് ജയശങ്കർ. വിദേശകാര്യ സെക്രട്ടറി പദവിയിലെ ജയശങ്കറിന്‍റെ വിലപ്പെട്ട സേവനത്തിനുള്ള പ്രതിഫലമായാണ് പുതിയ പദവി നൽകിയതെന്നാണ് സൂചന. നിലവിൽ ടാറ്റാ ഗ്ലോബൽ കോർപ്പറേറ്റ് അഫയേഴ‍്‍സിന്‍റെ തലവനാണ് ജയശങ്കർ.
കഴിഞ്ഞ മാർച്ചിൽ പദ്മശ്രീ പുരസ്കാരത്തിന് ജയശങ്കർ അർഹനായിരുന്നു. 2015 ജനുവരിയിലാണ് വിദേശകാര്യ സെക്രട്ടറിയായി ജയശങ്കർ നിയമിതനായത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon