തിരുവനന്തപുരം: സംസ്ഥാനത്ത് ഫയർഫോഴ്‌സിന് ഇനി പുതിയ സുരക്ഷാ യൂണിഫോം. പൊള്ളലേൽക്കാതെ തീയണക്കാനും രക്ഷാപ്രവർത്തനം നടത്താനും സഹായിക്കുന്ന ഫയർ ഫൈറ്റിംഗ് സ്യൂട്ടാണ് എല്ലാ ഫയർമാൻമാർക്കും ലഭിച്ചത്. തീ പടരാത്തതും ചൂടിനെ പ്രതിരോധിക്കുന്നതുമായ പാന്റും ഷർട്ടും. കാലുകൾക്കും കൈകൾക്കും പൊള്ളലേൽക്കാതിരിക്കാൻ സഹായിക്കുന്ന ഗംബൂട്ടും കൈയ്യുറകളും. തലയും മുഖവും പൂർണ്ണമായും സംരക്ഷിക്കുന്ന ഹെൽമെറ്റ്. ശാസ്ത്രീയമായി രൂപകൽപ്പന ചെയ്ത പുതിയ സുരക്ഷാ യൂണിഫോം എന്നിവയാണ് ഫയർഫോഴ്‌സിന് ലഭിച്ചിരിക്കുന്നത്. ഉരുകിയൊലിക്കുന്ന ദ്രാവകങ്ങളെയും ഈ സുരക്ഷാ കവചം പ്രതിരോധിക്കും. തീ പിടിച്ച സ്ഥലത്തിന് തൊട്ടടുത്ത് നിന്ന് തീയണക്കാൻ ഇനി ഫയർഫോഴ്‌സ് അംഗങ്ങൾക്ക് കഴിയും.
മുപ്പതിനായിരം രൂപയാണ് ഒരു സെറ്റ് യൂണിഫോമിന്റെ വില. ജോലിക്കിടെ ഫയർമാൻമാരുടെ ദേഹത്ത് പൊള്ളലേൽക്കുന്നത് പതിവായതോടെയാണ് ഫയർ ഫൈറ്റിംഗ് സ്യൂട്ട് നൽകാൻ തീരുമാനിച്ചത്. സേനയിലുള്ള മുഴുവൻ അംഗങ്ങൾക്കും സുരക്ഷാ യുണിഫോം ഇതിനോടകം എത്തിക്കഴിഞ്ഞു.
Sunday, 1 September 2019
Next article
Next Post
Previous article
Previous Post
Advertisement
More on

This post have 0 komentar
EmoticonEmoticon