ജയ്പൂര്‍ : ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ ജയം. വൈകിട്ട് നാലിന് സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണു മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചത്.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നേടിയ 161 റണ്‍സ് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയവര്‍ അനായാസം മറികടന്നു. 19.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍162റണ്‍സ് സ്വന്തമാക്കി.
സ്റ്റീവ് സ്മിത്ത്(പുറത്താവാതെ 59),റിയാന്‍ പരഗ് (29 പന്തില്‍ 43), സഞ്ജു സാംസണ്‍ (19 പന്തില്‍ 35) എന്നിവരാണ് രാജസ്ഥാന്റെ ജയം എളുപ്പമാക്കിയത്. ചാഹര്‍ മുംബൈക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി
സൂര്യകുമാര്‍ യാദവും (33 പന്തില്‍ 34) ഡി കോക്കുമാണ് മുംബൈയെ ഭേദപ്പെട്ട സ്‌കോറില്‍ എത്തിച്ചത്. രോഹിത് ശര്‍മ (ഏഴ് പന്തില്‍ അഞ്ച്),ഹാര്‍ദിക് പാണ്ഡ്യ (15 പന്തില്‍ 23), കീറണ്‍ പൊള്ളാര്‍ഡ് (ഏഴ് പന്തില്‍ 10) എന്നിവര്‍ പുറത്തായപ്പോള്‍ ബെന്‍ കട്ടിങ് (13), ക്രുനാല്‍ പാണ്ഡ്യ (2) എന്നിവര്‍ പുറത്താവാതെ നിന്നു. രാജസ്ഥാന് വേണ്ടി ഗോപാര്‍ രണ്ടു വിക്കറ്റും,ബിന്നി, ജോഫ്ര ആര്‍ച്ചര്‍, ജയദേവ് ഉനദ്ഖഡ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon