അമരാവതി: ആന്ധ്രപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയെത്തുടര്‍ന്നു എന്‍.ചന്ദ്രബാബു നായിഡു മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. രാജിക്കത്ത് ഗവര്‍ണര്‍ അംഗീകരിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പും ഒരുമിച്ചാണ് ആന്ധ്രപ്രദേശില്‍ നടന്നത്. ഇരുതെരഞ്ഞെടുപ്പുകളിലും ജഗന്മോഹന് റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് വന്‍ മുന്നേറ്റമാണ് കാഴ്ച വെച്ചത്.
നിയമസഭയിലെ 175 സീറ്റുകളില്‍ 152 ഇടത്തും വൈഎസ്ആര്‍ കോണ്‍ഗ്രസ് വിജയിച്ചു. ഭരണകക്ഷിയായ ടിപിഡി 22 സീറ്റിലും മറ്റുള്ളവര്‍ ഒരു സീറ്റിലുമാണ് ജയിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 25 സീറ്റിലും വൈഎസ്ആര്‍ കോണ്‍ഗ്രസ് മുന്നേറി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon