ads

banner

Monday, 1 April 2019

author photo


തിരുവനന്തപുരം: വയനാടന്‍ റോബസ്റ്റ കാപ്പിക്ക് ഭൗമസൂചികാ പദവി ലഭിച്ചു. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലെ വ്യവസായ പ്രോത്സാഹന വകുപ്പാണ് ഈ അംഗീകാരം നല്‍കിയത്. 

തണല്‍ മരങ്ങള്‍ക്കിടയില്‍ പരമ്പരാഗതരീതിയില്‍ കൃഷി ചെയ്യുന്ന റോബസ്റ്റ കാപ്പിക്ക് ഏറെ സവിശേഷതകളുണ്ട്. വയനാട്ടിലെ പ്രത്യേക കാലാവസ്ഥയില്‍ വളരുന്ന കാപ്പി ഗുണമേന്മയിലും മുന്നിലാണ്. ഇതെല്ലാം കണക്കിലെടുത്താണ് ഭൗമസൂചികാ പദവി നല്‍കിയത്. 

രാജ്യത്തെ കാപ്പി ഉല്‍പ്പാദനത്തില്‍ രണ്ടാംസ്ഥാനം കേരളത്തിനാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാപ്പി ഉല്‍പ്പാദനം നടക്കുന്നത് വയനാട്ടിലും. റോബസ്റ്റ കാപ്പിക്ക് ലഭിച്ച ഭൗമസൂചികാ പദവി മേഖലയിലെ കാപ്പിക്കൃഷിക്ക് വലിയ ഉണര്‍വ്വേകും. വയനാടന്‍ കാപ്പിക്ക് അന്താരാഷ്ട്രതലത്തില്‍ വലിയ അംഗീകാരം ലഭിക്കാന്‍ ഇത് സഹായിക്കും. ഇതോടെ റോബസ്റ്റ കാപ്പിക്ക് വിപണിയില്‍ ഉയര്‍ന്ന വിലയും ലഭിക്കും. 

പ്രതിസന്ധിയിലുള്ള വയനാട്ടിലെ കാപ്പിക്കൃഷിയുടെ പ്രോത്സാഹനത്തിന് വിപുലമായ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്.  

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement