ന്യൂഡല്‍ഹി: ബിജെപി നേതാവ് മനേകാ ഗാന്ധിക്കും സമാജ്‍വാദി പാര്‍ട്ടി നേതാവ് അസംഖാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്ക്. രണ്ട് ദിവസത്തേക്കാണ് മനേക ഗാന്ധിയെ കമ്മീഷൻ പ്രചാരണങ്ങളിൽ നിന്ന് വിലക്കിയത്. അസംഖാന് മൂന്ന് ദിവസം പ്രചാരണങ്ങളില്‍ പങ്കെടുക്കാനാവില്ല.
ജയപ്രദക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നാണ് അസംഖാനെതിരെ നടപടിയെടുത്തത്.
ഉത്തര്‍ പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ വോട്ട് ചോദിക്കുന്നതിനിടെ മുസ്‍ലിംകളെ ഭീഷണിപ്പെടുത്തിയതാണ് മനേക ഗാന്ധിക്കെതിരായ നടപടിക്ക് കാരണം.
This post have 0 komentar
EmoticonEmoticon