ബോളിവുഡ് ചിത്രം കബീര്‍ സിങ്ങിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഷാഹിദ് കപൂര്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കബീര്‍ സിങ്. തെലുങ്ക് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ ഹിന്ദി റീമേക്കാണ് ചിത്രം. കൈറ അദ്വാനിയാണ് നായിക. സന്ദീപ് വംഗയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. അര്‍ജുന്‍ റെഡ്ഡി തമിഴിയിലും ഇറങ്ങുന്നുണ്ട്. തമിഴ് സൂപ്പര്‍സ്റ്റാര്‍ വിക്രത്തിന്റെ മകന്‍ ആണ് തമിഴില്‍ നായകനായി എത്തുന്നത്. നാഷണല്‍ അവാര്‍ഡ് ജേതാവ് ബാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
This post have 0 komentar
EmoticonEmoticon